വഖഫ് ഭേദഗതി നിയമം; ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നത്
text_fieldsകെ.ഐ.സി ഫഹാഹീൽ മേഖല വഖഫ്ു പ്രതിഷേധ സംഗമത്തിൽ ഇസ്മായിൽ വള്ളിയോത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല കമ്മറ്റി ആഭിമുഖ്യത്തിൽ വഖഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങളുടെ മേൽ കടന്നുകയറുന്ന വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡന്റ് ടി.വി. ഫൈസൽ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അമീൻ മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ഇസ്മായിൽ ഹുദവി, അബ്ദുൽ സലാം പെരുവള്ളൂർ, ശിഹാബ് മാസ്റ്റർ നീലഗിരി, അബ്ദുൽറഹ്മാൻ ഫൈസി, ആദിൽ ചീക്കോട്, അബ്ദു ഏലായി, സമീർ പാണ്ടിക്കാട്, കെ.ടി. റാഷിദ് എന്നിവർ നേതൃത്വം നൽകി.ആക്ടിങ് ജനറൽ സെക്രട്ടറി അജ്മൽ മാസ്റ്റർ സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസൻ തങ്ങൾ നന്ദിയും പറഞ്ഞു.

