വഖഫ് ഭേദഗതി നിയമ നിർമാണം ഭരണഘടന വിരുദ്ധം - കെ.കെ.എം.എ
text_fieldsകെ.കെ.എം.എ കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ ട്രഷറർ മുനീർ കുനിയ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചും ഭരണസമിതിയെ പരിഷ്കരിച്ച് വഖഫ് ഭൂമി തങ്ങളുടെ പരിധിയിലേക്ക് മാറ്റാനുമുള്ള കേന്ദ്ര നീക്കത്തിൽ കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) പ്രതിഷേധിച്ചു. വഖഫ് ഭേദഗതി നിയമ നിർമാണം ഭരണഘടന വിരുദ്ധമാണ്.
രാജ്യത്ത് വിശ്വാസികൾക്കിടയിൽ വിഷം കലക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിന്റെ ഈ ഗൂഢ നീക്കം കരുതലോടെ കാണണം. വഖഫ് സ്വത്തുക്കളും ബോർഡും പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസി സമൂഹം ഒന്നിച്ചു പ്രതികരിക്കണമെന്നും കെ.കെ.എം.എ കേന്ദ്ര പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

