Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖത്തർ ലോകകപ്പിനെ...

ഖത്തർ ലോകകപ്പിനെ കുറിച്ചറിയണോ ? അവന്യൂസ് മാളിലേക്ക് വരൂ...

text_fields
bookmark_border
ഖത്തർ ലോകകപ്പിനെ കുറിച്ചറിയണോ ? അവന്യൂസ് മാളിലേക്ക് വരൂ...
cancel
camera_alt

അ​വ​ന്യൂ​സ്​ മാ​ളി​ൽ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​ന പ​രി​പാ​ടി

ദുബൈ: ലോകകപ്പ് ഫുട്ബാളിന്റെ ആരവം ഖത്തറിൽ നിന്ന് കുവൈത്തിലേക്കും. ലോകകപ്പ് വിവരങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന പ്രദർശനത്തിന് അവന്യൂസ് മാളിൽ തുടക്കമായി. മത്സരം കാണാൻ പോകുന്നതിന് മുമ്പുള്ള മുഴുവൻ വിവരങ്ങളും ഇവിടെനിന്ന് ലഭിക്കും. ഒക്ടോബർ 15വരെ പ്രദർശനം തുടരും.

ലോകകപ്പിന് എങ്ങനെ ടിക്കറ്റെടുക്കാം, ഹയാ കാർഡിന്‍റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഖത്തർ നൽകുന്ന സൗകര്യങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം ഇവിടെ നിന്നറിയാം. മത്സര ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ, ഖത്തറിലെ താമസ സംവിധാനങ്ങൾ, ഗതാഗത മാർഗങ്ങൾ, ടൂർണമെന്‍റ് സൗകര്യങ്ങൾ എന്നിവയും അറിയാനാകും.

വിഡിയോ ഗെയിം, വിർച്വൽ ഗെയിം എന്നിവയിൽ പങ്കെടുക്കാനും ലോകകപ്പിനെ കുറിച്ചുള്ള വിഡിയോ പ്രസന്‍റേഷൻ കാണാനും കഴിയും. ഖത്തറിൽ എത്തുന്നതിന് മുമ്പുള്ള കോവിഡ് പ്രതിരോധ വാക്സിൻ എടുക്കൽ, ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ എന്നിവയെ കുറിച്ചും വിവരങ്ങൾ ലഭിക്കും. കുവൈത്തിന് പുറമെ യു.എ.ഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Want to know about Qatar World Cup?
Next Story