കേരളൈറ്റ് എൻജിനീയേഴ്സ് അസോ. വോക്കോത്സവ് സംഘടിപ്പിച്ചു
text_fieldsകേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വാക്കത്തോൺ
കുവൈത്ത് സിറ്റി: കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ ‘വോക്കോത്സവ് 25’ എന്ന പേരിൽ വാക്കത്തോൺ സംഘടിപ്പിച്ചു.
സാൽമിയയിലെ ബൊളിവാർഡ് പാർക്കിൽ നടത്തിയ പരിപാടിയിൽ 300ലധികം അംഗങ്ങൾ സജീവമായി പങ്കെടുത്തു.
ഇതോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ പെയിന്റിങ് മത്സരത്തിൽ 75ഓളം കുട്ടികൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ കെ.ഇ.എ ജനറൽ സെക്രട്ടറി രെഞ്ചു എബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എബി സാമുവൽ സന്ദേശം നൽകി. കുവൈത്ത് എൻജിനീയേഴ്സ് ഫോറം ജനറൽ കൺവീനർ ഹനാൻ ഷാൻ സംസാരിച്ചു.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച് പ്രതിനിധികളായ യൂസുഫ് അൽ അബ്ദുല, ഡോ. ശ്രീകാന്ത് എന്നിവർ മുഖ്യപ്രഭാഷകരായി. വിശിഷ്ടാതിഥികളായി കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അംന, വൈസ് ക്യാപ്റ്റൻ പ്രിയദ, വിക്കറ്റ് കീപ്പർ സുചിത്, കുവൈത്ത് എൻജിനീയേഴ്സ് ഫോറം അലുംനി പ്രസിഡന്റുമാർ എന്നിവർ സന്നിഹിതരായി.
സുവനീർ പ്രകാശനം ടൊയോട്ട അൽ സയർ, അഡ്വാൻസ്ഡ് സൊല്യൂഷൻസ്, മാർക്ക് ടെക്നോളജീസ് പ്രതിനിധികൾക്ക് നൽകി നിർവഹിച്ചു.
പരിസ്ഥിതി ഭാഗമായി 50ലധികം വൃക്ഷത്തൈകൾ നടുകയും ശുചീകരണ കാമ്പയിൻ നടത്തുകയും ചെയ്തു. കുവൈത്ത് എമർജൻസി സർവിസസിന്റെ ലൈവ് സി.പി.ആർ ഡെമോ, ആരോഗ്യ ബോധവത്കരണ പരിപാടി, സൗജന്യ മെഡിക്കൽ പരിശോധന ബൂത്തുകൾ എന്നിവയും വാക്കത്തോണിന്റെ ഭാഗമായി നടന്നു. വിവിധ മത്സര വിജയികൾക്കും നറുക്കെടുപ്പ് വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.
ഗോവിന്ദ് ബാലകൃഷ്ണൻ, രാജ് ഫെലിക്സ് എന്നിവർ ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

