Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്ക്​ കെ.​എം.​സി.​സി​യു​ടെ വോ​ട്ടു​വി​മാ​നം യാ​ത്ര​യാ​യി

text_fields
bookmark_border
പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്ക്​ കെ.​എം.​സി.​സി​യു​ടെ വോ​ട്ടു​വി​മാ​നം യാ​ത്ര​യാ​യി
cancel
camera_alt????????????? ??????????????????? ??????? ??????????????????????????? ??.???.???.??? ?????????? ???????? ? ????????????? ?????????????????????? ???????????????

കു​വൈ​ത്ത്​ സി​റ്റി: നി​ർ​ണാ​യ​ക​മാ​യ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ തി​ന്​ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ വോ​ട്ട് വി​മാ​നം ശ​നി​യാ​ഴ്ച രാ​വി ​ലെ പു​റ​പ്പെ​ട്ടു. ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​​​െൻറ നേ​ തൃ​ത്വ​ത്തി​ൽ നൂ​റോ​ളം കെ.​എം.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് ​വോ​ട്ടു​ചെ​യ്യാ​ൻ പോ​യ​ത്. കു​വൈ​ത്ത് കെ.​എം.​സി.​സി ആ​ദ്യ​മാ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വൈ​കീ​ട്ട് മൂ​ന്നി​ന്​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ നേ​രെ പ്ര​ചാ​ര​ണ​ച്ചൂ​ടി​ലേ​ക്കി​റ​ങ്ങി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ് വോ​ട്ട് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. മ​റ്റു സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യ എം.​ആ​ർ. നാ​സ​ർ, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ ഫാ​സി​ൽ, കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​കീം, കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് കാ​പ്പാ​ട് മ​റ്റു ജി​ല്ല- മ​ണ്ഡ​ലം നേ​താ​ക്ക​ളും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വോ​ട്ട് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ യാ​ത്ര​യ​പ്പി​ൽ മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ്, കോ​ഒാ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ, സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ൾ, ജി​ല്ലാ - മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ പു​റ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvotuvimanam
News Summary - votuvimanam-kuwait-gulf news
Next Story