പ്രവാസികളുടെ വോട്ടവകാശം; നിഷേധിക്കപ്പെടുന്നത് ഒഴിവാക്കണം- ഐ.സി.എഫ്
text_fieldsകുവൈത്ത് സിറ്റി: എസ്.ഐ.ആറിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). പ്രക്രിയ പ്രവാസികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതാകരുതെന്ന് ഐ.സി.എഫ് മുന്നറിയിപ്പ് നൽകി.
2023ലെ കണക്കനുസരിച്ച് 22.5 ലക്ഷത്തിലധികം കേരളീയരായ പ്രവാസികളുണ്ട്. ഇതിൽ 21 ലക്ഷത്തിലധികം പേർ ഇപ്പോഴും വോട്ടർ പട്ടികക്ക് പുറത്താണ്. സംസ്ഥാനത്ത് എസ്.ഐ.ആർ പൂർത്തിയാക്കാൻ നിശ്ചയിച്ച മൂന്ന് മാസത്തെ സമയപരിധിക്കുള്ളിൽ രേഖകൾ നൽകി വോട്ടവകാശം ഉറപ്പാക്കാൻ ഭൂരിഭാഗം പ്രവാസികൾക്കും സാധ്യമാകണമെന്നില്ല.
ഇത് വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കും. നിലവിൽ പട്ടികയിലുള്ളവർ പോലും പുറത്താക്കപ്പെടുകയും ചെയ്യുമെന്നും ഐ.സി.എഫ് ചൂണ്ടിക്കാട്ടി. വോട്ടർ പട്ടിക പരിഷ്കരണത്തിലെ സമയപരിധി ദീർഘിപ്പിക്കണം. അംഗീകൃത സർക്കാർ രേഖകളോ ഡിജിറ്റൽ സംവിധാനങ്ങളോ വഴി പ്രവാസികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി കേരള സർക്കാരും രാഷ്ട്രീയ കക്ഷികളും ഇടപെടണമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

