Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2020 3:04 AM GMT Updated On
date_range 1 April 2020 3:04 AM GMTസഹകരണ സംഘങ്ങളിലെ പോർട്ടർമാരെ ഒഴിവാക്കി
text_fieldsകുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിൽ കാഷ്യർക്ക് പിന്നിൽനിന്ന് സാധനങ്ങൾ എടുത്തുവെക്കാൻ സഹായിക്കുന്ന പോർട്ടർമാരെ ഒഴിവാക്കി.
വാണിജ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നാണ് നടപടി. ഇനി ഉപഭോക്താക്കൾ സ്വന്തമായി സാധനങ്ങൾ എടുക്കുവെക്കുകയും കവറിലിടുകയും ട്രോളിയിൽ കൊണ്ടുപോവുകയും ചെയ്യണം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം.
സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സമീപസ്ഥലങ്ങളിലെ സ്കൂളുകളിൽ പൊതു താമസസൗകര്യം ഏർപ്പെടുത്താനും നീക്കമുണ്ട്.
ഇവർ മറ്റുള്ളവരുമായി ഇടകലർന്ന് വൈറസ് വ്യാപനത്തിന് കാരണമാവുന്നത് തടയാനാണ് നടപടി. വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ താമസസൗകര്യമൊരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story