വോട്ടേഴ്സ് ലിസ്റ്റിലെ അട്ടിമറി ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കം-ഐ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: തെരെഞ്ഞെടുപ്പ് കമീഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണം ഗൗരവതരമായി അന്വേഷിക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി). തെരഞ്ഞെടുപ്പ് കമീഷന് നോക്കുകുത്തിയായെന്നും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും പലരും നേരത്തേ ആരോപണം ഉന്നയിച്ചതാണ്.
രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷനുണ്ട്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ അടിക്കല്ല് എന്ന് പറയുന്നത് തെരഞ്ഞെടുപ്പാണ്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും നാലു മാസത്തെ വ്യത്യാസത്തിലാണ് നടന്നത്. ഈ നാല് മാസത്തിനിടയില്‍ ഒരു കോടി പുതിയ വോട്ടര്‍മാര്‍ ലിസ്റ്റില്‍ വര്‍ധിക്കുകയുണ്ടായി. ആ വോട്ടുകളെല്ലാം ബി.ജെ.പിയിലേക്കാണ് പോയത്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല എന്ന് പ്രാഥമികമായി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്കറിയാം.
പ്രലോഭനങ്ങളോ ഭീഷണിയോ ഇല്ലാതെ തെരഞ്ഞെടുപ്പു കമീഷന് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും ഭരണകൂടവും നിലവില്‍വരൂ എന്നും ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം, ആക്ടിങ് സെക്രട്ടറി അനസ് മുഹമ്മദ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

