വോട്ടുവിമാനം പറന്നു...
text_fieldsവോട്ടുയാത്രക്കാർ വിമാനത്തിൽ
കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി കുവൈത്ത് പ്രവാസികളുടെ വോട്ടുവിമാനം പുറപ്പെട്ടു. കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി, കുവൈത്ത് പ്രൈവറ്റ് നഴ്സ് കൂട്ടായ്മ എന്നിവയാണ് ഇതിനായുള്ള അവസരം ഒരുക്കിയത്.
ബുധനാഴ്ച വൈകീട്ട് ആറിന് കുവൈത്തിൽ നിന്ന് പുറപ്പെടുന്ന സലാം എയറിലാണ് വോട്ടുയാത്രക്കാർക്ക് സൗകര്യം ഒരുക്കിയത്. മസ്കത്ത് വഴിയുള്ള വിമാനം പുലർച്ചെ രണ്ടിന് കോഴിക്കോട്ടെത്തി. കാസർകോട് മുതൽ തൃശൂർ വരെയുള്ള നിരവധി പേർ വോട്ട് ലക്ഷ്യമിട്ട് വിമാനത്തിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരവധി പ്രവാസികൾ വ്യാഴാഴ്ചയും നാട്ടിലേക്കു പോകാൻ തയാറെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

