തെരഞ്ഞെടുപ്പ്: സഹായവുമായി സന്നദ്ധ സേവകർ
text_fieldsകുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ സഹായവുമായി സന്നദ്ധ സേവകർ സജീവമായി. പ്രായാധിക്യത്താൽ പ്രയാസപ്പെടുന്നവർ, രോഗികൾ, വികലാംഗർ ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരെ പോളിങ് സ്റ്റേഷനുകളിലെത്തിക്കാനും തിരിച്ച് വീടുകളിൽ കൊണ്ടുവിടുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. സന്നദ്ധ– സേവന പ്രവർത്തനങ്ങൾ നടത്താൻ തയാറായി വനിതകൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പേര് രജിസ്റ്റർ ചെയ്തിരുന്നു. സഹായത്തിനാളില്ലാതെ അവശതയും പ്രയാസവും കാരണം രാജ്യത്താരും വോട്ടുചെയ്യാതെ മാറിനിൽക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് അധികൃതർ ലക്ഷ്യം വെച്ചത്. കുവൈത്ത് റെഡ് െക്രസൻറ് സൊസൈറ്റിയിലെ സന്ധന്ന സേവകരും അവശരെയും ഭിന്നശേഷിയുള്ളവരെയും പോളിങ് ബൂത്തിലെത്തിക്കാനും തിരിച്ചുവിടാനും ആവേശത്തോടെ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

