ബുബ്യാൻ സ്ട്രൈക്കേഴ്സിന് കിരീടം
text_fieldsകുവൈത്ത് സിറ്റി: ആവേശം തുളുമ്പിനിന്ന പോരാട്ടച്ചൂടിനൊടുവിൽ ബുബ്യാൻ സ്ട്രൈക്കേഴ്സ് കിരീടവുമായി മടങ്ങി. ഇന്ത്യൻ വോളിബാൾ ടീമിെൻറ മുൻ നായകൻ ഉക്രപാണ്ഡ്യെൻറ നേതൃത്വത്തിൽ ഇറങ്ങിയ ബുബ്യാൻ സ്ട്രൈക്കേഴ്സ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പ്രഭാകർ കാക്ക നയിച്ച അക്മെയെ ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് പരാജയപ്പെടുത്തിയാണ് നാലാമത് ബ്ലസൻ ജോർജ് വോളിബാൾ ടൂർണമെൻറിൽ ജേതാക്കളായത്. (സ്കോർ: 25-17, 25-21, 21-25, 25-18).
കിങ്സ് ഓഫ് വോളിയിലെ ഹനാൻ ഇൽദാനാണ് ടൂർണമെൻറിലെ മികച്ച കളിക്കാരൻ, ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി അനൂപ് ഡികോസ്റ്റയും ബെസ്റ്റ് സെറ്ററായി ഉക്രപാണ്ഡ്യനും (ഇരുവരും ബുബ്യാൻ സ്ട്രൈക്കേഴ്സ്) െതരഞ്ഞെടുക്കപ്പെട്ടു. കുവൈത്ത് വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് വലീദ് അമാൻ ട്രോഫി വിതരണം ചെയ്തു. സെക്രട്ടറി ജനറൽ അബ്ദുല്ല അൽ അനേസി, അൽ ഷബാബ് സ്പോർട്ടിങ് ക്ലബ് പ്രസിഡൻറ് യാകൂബ് റമദാൻ, സെക്രട്ടറി ജനറൽ സലാ ബദ്ദ, ബ്ലസൻ ജോർജ് ഇൻറർനാഷനൽ ഫൗണ്ടേഷൻ ചെയർമാൻ ഉമ്മൻ ജോർജ്, സെക്രട്ടറി ചെസിൽ രാമപുരം തുടങ്ങിയവർ സംബന്ധിച്ചു.
കുവൈത്ത് വോളിബാള്‍ അസോസിയേഷെൻറ സഹകരണത്തോടെയാണ് ടൂര്‍ണമെൻറ് സംഘടിപ്പിച്ചത്. ഈ വര്‍ഷം ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കേരള യൂനിവേഴ്സിറ്റി, സംസ്ഥാന, ദേശീയ ടീം, കേരള പൊലീസ്, കെ.എസ്.ഇ.ബി, അബൂദബി പൊലീസ് തുടങ്ങി ടീമുകളില്‍ 1970 മുതല്‍ 1980 വരെ കളിച്ച് ബ്ലസന്‍ ജോര്‍ജിെൻറ ഓര്മ നിലനിര്‍ത്താനാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
