വോളിബാൾ സൂപ്പർ ചാമ്പ്യൻഷിപ് ഫൈനൽ നാളെ
text_fieldsവോളിബാൾ സൂപ്പർ ചാമ്പ്യൻഷിപ് സെമിയിൽ കുവൈത്ത്-അൽ അറബി ടീമുകളുടെ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: പ്രാദേശിക വോളിബാൾ സൂപ്പർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കുവൈത്ത്, അൽ ഖാദിസിയ ടീമുകൾ ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന സെമിയിൽ കുവൈത്ത് ടീം അൽ അറബിയെയും അൽ ഖാദിസിയ കസ്മയെയും തോൽപിച്ച് ഫൈനൽ യോഗ്യത നേടി. ആദ്യ മത്സരത്തിൽ മൂന്നു സെറ്റിൽ 25-17, 32-30, 25-19 എന്ന സ്കോറിനാണ് കുവൈത്ത് ടീമിന്റെ വിജയം.
രണ്ടാം മത്സരത്തിൽ 25-22, 25-22, 25-18 എന്ന സ്കോറിന് കസ്മയെ കീഴടക്കാൻ അൽ ഖാദിസിയക്ക് കഴിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഫെഡറേഷൻ ഹാളിലാണ് ഫൈനൽ മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

