വോളിബാൾ: കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കൾ
text_fieldsകുവൈത്ത് വോളിബാൾ അസോസിയേഷൻ കപ്പ് വോളിബാൾ ടൂർണമെൻറിൽ ജേതാക്കളായ കുവൈത്ത് സ്പോർട്സ് ക്ലബ് ടീം
കുവൈത്ത് സിറ്റി: കുവൈത്ത് വോളിബാൾ അസോസിയേഷൻ കപ്പ് വോളിബാൾ ടൂർണമെൻറിൽ കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കളായി. മൂന്ന് സെറ്റും ജയിച്ചാണ് അവർ ആധികാരികമായി കസ്മയെ തോൽപിച്ച് കപ്പുയർത്തിയത്. ആദ്യസെറ്റ് 18നെതിരെ 25 പോയൻറുകൾക്ക് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റ് 22നെതിരെ 25 പോയൻറുകൾക്കായിരുന്നു സ്വന്തമാക്കിയത്.
ആവേശം മുറ്റിനിന്ന മൂന്നാം സെറ്റിലും അന്തിമ ജയം കുവൈത്ത് സ്പോർട്സ് ക്ലബിന് തന്നെയായിരുന്നു. 29 -27 സ്കോറിനാണ് അവർ സെറ്റും കപ്പും സ്വന്തമാക്കിയത്. ടൂർണമെൻറിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായിട്ടുള്ളത് ഖാദിസിയയാണ്.
17 തവണ അവർ കിരീടം കൈക്കലാക്കിയപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 15 തവണയും കസ്മ 13 തവണയും അൽ അറബി ക്ലബ് ഏഴുതവണയും ജഹ്റ സ്പോർട്സ് ക്ലബ് ഒരു തവണയും ജേതാക്കളായി. കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം അനുവദിക്കാതെയാണ് ഇത്തവണ ടൂർണമെൻറ് സംഘടിപ്പിച്ചത്.

