യൂ​ത്ത് ഇ​ന്ത്യ സ്പോ​ർ​ട്സ്  വോ​ളി​ബാ​ളി​ൽ  ഫ​ർ​വാ​നി​യ  സോ​ണി​ന് കി​രീ​ടം 

11:52 AM
15/09/2019
ശി​ഫ അ​ൽ ജ​സീ​റ യൂ​ത്ത് ഇ​ന്ത്യ സ്പോ​ർ​ട്സ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ ഫ​ർ​വാ​നി​യ സോ​ൺ ടീം

കു​വൈ​ത്ത് സി​റ്റി: ശി​ഫ അ​ൽ ജ​സീ​റ  യൂ​ത്ത് ഇ​ന്ത്യ പ്ര​വാ​സി സ്പോ​ർ​ട്​​സ്​  ആ​ൻ​ഡ്  ഗെ​യിം​സ്-2019‍​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച  ത​ക്കാ​രാ വോ​ളി​ബാ​ൾ  ടൂ​ർ​ണ​മ​െൻറി​ൽ ഫ​ർ​വാ​നി​യ സോ​ൺ ജേ​താ​ക്ക​ളാ​യി. മി​ശ്രി​ഫ് പ​ബ്ലി​ക് സ്പോ​ർ​ട്സ്  അ​തോ​റി​റ്റി ഗ്രൗ​ണ്ടി​ല്‍ ഫ​ഹാ​ഹീ​ൽ, അ​ബ്ബാ​സി​യ, സാ​ൽ​മി​യ ഫ​ർ​വാ​നി​യ സോ​ണു​ക​ൾ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ബ്ബാ​സി​യ സോ​ണും ഫ​ർ​വാ​നി​യ സോ​ണും ത​മ്മി​ൽ വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​രം അ​ര​ങ്ങേ​റി. 

യ​ഥാ​ക്ര​മം അ​ബ്ബാ​സി​യ  സോ​ൺ റ​ണ്ണേ​ഴ്‌​സ് അ​പ്പും സാ​ൽ​മി​യ  സോ​ൺ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജേ​താ​ക്ക​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് മ​ഹ്നാ​സ് മു​സ്ത​ഫ,  വൈ​സ് പ്ര​സി​ഡ​ൻ​റ്  ഷാ​ഫി കോ​യ​മ്മ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ  ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ലാ​യി​ക് അ​ഹ്‌​മ​ദ്‌, മു​ഹ​മ്മ​ദ്‌ ഹാ​റൂ​ൻ, ബാ​സി​ൽ സ​ലീം, ഫ​വാ​സ്, അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ശി​ഫ അ​ൽ ജ​സീ​റ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് 2019‍െൻ​റ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന  ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മ​െൻറ് ഒ​ക്ടോ​ബ​ർ 4ന് ​റി​ഗ്ഗ​യി ഗ്രൗ​ണ്ടി​ൽ വെ​ച്ച്  ന​ട​ക്കു​മെ​ന്ന് യൂ​ത്ത് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‘കാ​യി​ക​ശ​ക്തി മാ​ന​വ ന​ന്മ​ക്ക്’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ഒ​ക്ടോ​ബ​ര്‍ 25ന്​ ​കൈ​ഫാ​ന്‍ അ​മ​ച്വ​ര്‍ അ​ത്‌​ല​റ്റി​ക്  സ്​​റ്റേ​ഡി​യ​ത്തി​ല്‍ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ ആ​യി ന​ട​ക്കു​ന്ന വ്യ​ത്യ​സ്ത സ്പോ​ർ​ട്സ് ഇ​വ​ൻ​റു​ക​ളോ​ടു കൂ​ടി ശി​ഫ അ​ൽ ജ​സീ​റ പ്ര​വാ​സി സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് 2019 സ​മാ​പി​ക്കും.

Loading...
COMMENTS