Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2026 9:59 AM IST Updated On
date_range 25 Jun 2026 9:59 AM ISTആരോഗ്യ ബോധവത്കരണ ക്ലാസുമായി വോയ്സ് കുവൈത്ത് വനിതാവേദി; നാളെ ഫർവാനിയയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) വനിതാവേദി മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ് നാളെ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ഫർവാനിയ മെഡക്സ് കെയർ മെഡിക്കൽ സെന്ററിലാണ് ആരോഗ്യ ബോധവത്കരണ ക്ലാസ്.
കുവൈത്തിലെ പ്രമുഖ ഡോക്ടർമാരായ ജയലളിത ജയപ്രകാശ് (ഗൈനക്കോളജിസ്റ്റ് ),ടി. അജ്മൽ ടി (ജനറൽ ഫാമിലി മെഡിസിൻ ) എന്നിവർ ക്ലാസിന് നേതൃത്വം നൽകും.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്- 99364310,90068125.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

