വോയ്സ് കുവൈത്ത് വനിതാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsവോയ്സ് കുവൈത്ത് വനിതാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് വനിതാവേദി മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫർവാനിയ അൽ മെഡക്സ് കെയർ മെഡിക്കൽ സെന്ററിൽ ക്ലാസ് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് അധ്യക്ഷത വഹിച്ചു.
മനോജ് മാവേലിക്കര, മെഡക്സ് മെഡിക്കൽ കെയർ ഇൻഷൂറൻസ് മാനേജർ അജയ് കുമാർ, വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സുജീഷ് പി.ചന്ദ്രൻ, രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,മെഡക്സ് മെഡിക്കൽ കെയർ ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ മാനേജർ ജാബിർ കോയ്മ,പത്തനംതിട്ട ജില്ല അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൺ റജീന ലത്തീഫ്, കുവൈത്ത് ഇന്ത്യൻ ഹെൽപ് ഡെസ്ക് സെക്രട്ടറി അനു ഷിജു, സ്നേഹാലയം കുവൈത്ത് രക്ഷാധികാരി പി.അഷ്റഫ്, നാട്യയലയ കൃഷ്ണ പ്രകാശ്, വോയ്സ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,വോയ്സ് കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ, ജോയ് നന്ദനം, വോയ്സ് വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ, വൈസ് പ്രസിഡന്റ് മിനി കൃഷ്ണ,ട്രഷറർ അജിത.എം.ആർ, അബ്ബാസിയ യൂനിറ്റ് കൺവീനർ റെജി.ടി.കെ, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസ നേർന്നു.
ഡോ.ടി.അജ്മൽ, ഡോ.ശ്രീജയലളിത ജയപ്രകാശ് എന്നിവർ ക്ലാസ് നയിച്ചു. അരുണിമ പുതിയകാവിൽ അവതാരകയായി. ബോധവത്കരണ ക്ലാസ് ജനറൽ കൺവീനർ അമ്പിളി ഗിരീഷ് സ്വാഗതവും വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

