Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോയ്സ് കുവൈത്ത്...

വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം

text_fields
bookmark_border
വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം
cancel

കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഓണോത്സവം’ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഡോ. സരിത ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി. കുവൈത്ത് ധ്വനി സ്കൂൾ ഓഫ് മ്യൂസിക്ക് ഫൗണ്ടറും, മ്യൂസിക്ക് എഡ്യൂക്കേറ്ററുമായ ചിത്ര അജയകുമാർ ഓണ സന്ദേശം നൽകി.

വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ, ശരത്ത് മോഹനൻ, വിവിധ സംഘടന ഭാരവാഹികളായ റജീന ലത്തീഫ്, ജയകൃഷ്ണ കുറുപ്പ്, വോയ്സ് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ട്രഷറർ നിതിൻ.ജി.മോഹൻ, വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, ജോയ് നന്ദനം,വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ, ട്രഷറർ അജിത.എം.ആർ എന്നിവർ ആശംസകൾ നേർന്നു.

ഷാജി ജി തുരുത്തിയിൽ രചിച്ച ‘ഉപ്പും ചപ്പയും’ എന്ന പുസ്തകത്തിന്റെ ആദ്യ വിൽപ്പന വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ് പി ചന്ദ്രൻ ഡോക്ടർ സരിതക്ക് നൽകി നിർവഹിച്ചു. തുടർന്ന് തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നാടൻപ്പട്ടുകൾ, വിവിധയിനം നൃത്തനൃത്യങ്ങൾ,ഗാനമേള,നാദാമൃതം മ്യൂസിക്കൽ പ്രോഗ്രാം തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. അരുണിമ മോഹനൻ,രഞ്ജിമ.കെ.ആർ എന്നിവർ അവതാരകർ ആയി. പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണ സ്വാഗതവും വനിതാവേദി ജനറൽ സെക്രട്ടറി സുമലത എസ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voice kuwaitonamcelebrationKuwait News
News Summary - Voice Kuwait, Vanithavedi Onotsavam
Next Story