വോയ്സ് കുവൈത്ത് വനിതവേദി ഓണോത്സവം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതവേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ ‘ഓണോത്സവം 2023’ സംഘടിപ്പിക്കും.
കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. താലപ്പൊലിയും ചെണ്ടമേളത്തോടുംകൂടി മഹാബലി എഴുന്നള്ളത്ത്, സാംസ്കാരിക സമ്മേളനം, അത്തപ്പൂക്കള മത്സരം, വഞ്ചിപ്പാട്ട്, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

