Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോയ്സ് കുവൈത്ത്...

വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം ശ്രദ്ധേയമായി

text_fields
bookmark_border
Voice Kuwait Vanitavedi
cancel
camera_alt

വോ​യ്സ് കു​വൈ​ത്ത് വ​നി​താ​വേ​ദി​യു​ടെ ഓ​ണോ​ത്സ​വം -2023 വോ​യ്സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) വ​നി​താ​വേ​ദി ‘ഓ​ണോ​ത്സ​വം -2023’ സം​ഘ​ടി​പ്പി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം വോ​യ്സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ് സ​രി​ത രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ് പ്രി​യ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത്, വ​നി​താ​വേ​ദി വൈ​സ് പ്ര​സി​ഡ​ൻ​റ് മി​നി​കൃ​ഷ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

താ​ല​പ്പൊ​ലി​യും ചെ​ണ്ട​മേ​ള​ത്തോ​ടും​കൂ​ടി ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ മ​ഹാ​ബ​ലി​യെ വ​ര​വേ​റ്റു. തു​ട​ർ​ന്ന് തി​രു​വാ​തി​ര​ക്ക​ളി, ഓ​ണ​പ്പാ​ട്ടു​ക​ൾ, നാ​ട​ൻ​പാ​ട്ടു​ക​ൾ, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, ഗാ​ന​മേ​ള തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. യൂ​നി​റ്റ് ത​ല അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ സി​റ്റി യൂ​നി​റ്റ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് (ര​ണ്ടാം സ്ഥാ​നം), അ​ബ്ബാ​സി​യ യൂ​നി​റ്റ് (മൂ​ന്നാം സ്ഥാ​നം), സാ​ൽ​മി​യ യൂ​നി​റ്റ് (നാ​ലാം സ്ഥാ​നം) എ​ന്നി​വ​രാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വോ​യ്സ് കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി​യും ഏ​രി​യ ക​മ്മി​റ്റി​ക​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​മ​ല​ത സ്വാ​ഗ​ത​വും വ​നി​താ​വേ​ദി ട്ര​ഷ​റ​ർ അ​നീ​ജ രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationVoice Kuwait Vanitavedi
News Summary - Voice Kuwait Vanitavedi onam celebration
Next Story