Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരമേശൻ ചാത്തോത്തിന്...

രമേശൻ ചാത്തോത്തിന് വോയ്സ് കുവൈത്ത് യാത്രയയപ്പ്

text_fields
bookmark_border
രമേശൻ ചാത്തോത്തിന് വോയ്സ് കുവൈത്ത് യാത്രയയപ്പ്
cancel
camera_alt

രമേശൻ ചാത്തോത്തിന് വോയ്സ് കുവൈത്തിന്റെ സ്നേഹോപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്ത് സിറ്റി യൂനിറ്റ് അംഗം രമേശൻ ചാത്തോത്തിന് സംഘടന യാത്രയയപ്പ് നൽകി. 29 വർഷത്തെ പ്രവാസത്തിനു ശേഷമാണ് രമേശൻ ചാത്തോത്ത് മടങ്ങുന്നത്.

വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു,കേന്ദ്ര രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ, കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ,കേന്ദ്ര ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, സിറ്റി യൂനിറ്റ് ജോയിന്റ് കൺവീനർ പ്രബീഷ് എ.കെ,സിറ്റി യൂനിറ്റ് ജോയിന്റ് സെക്രട്ടറി ജിജേഷ് എൻ.ബി,സിറ്റി യൂനിറ്റ് ജോയിന്റ് ട്രഷറർ അനിൽ വാഴയിൽ,സിറ്റി യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിലീഷ് കുമാർ പി.കെ,ശശി വാഴയിൽ എന്നിവർ ആശംസകൾ നേർന്നു.

വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി .ചന്ദ്രൻ രമേശൻ ചാത്തോത്തിന് സ്നേഹോപഹാരം കൈമാറി. രമേശൻ ചാത്തോത്ത് മറുപടി പ്രസംഗം നടത്തി. സിറ്റി യൂനിറ്റ് കൺവീനർ ഷിൻജിത്ത് സ്വാഗതവും സെക്രട്ടറി സി.ടി.സതീഷ് കുമാർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voice kuwaitvoice kuwait sangamamKuwait
News Summary - Voice Kuwait sends Rameshan Chathot off
Next Story