Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോയ്സ് കുവൈത്ത് കുടുംബസംഗമം
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവ ൈത്ത്) കേന്ദ്ര കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൻ.ആർ.ഐസ് ഓഫ് കുവൈത്ത് രക്ഷാധികാരി കെ.എ.എൻ. കർത്ത ഉദ്ഘാടനം ചെയ്തു. വോയ്സ് പ്രസിഡൻറ് വി. ഷനിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ജി. ബിനു, ജനറൽ സെക്രട്ടറി മനീഷ് കൈലാസ്, ഓർഗനൈസിങ് സെക്രട്ടറി എം.ജി. റെജിമോൻ, വനിതാവേദി പ്രസിഡൻറ് ഉഷാലക്ഷ്മി, വനിതാവേദി ചെയർപേഴ്സൻ സരിത രാജൻ, ഏരിയ കമ്മിറ്റി പ്രതിനിധികളായ വി.കെ. സജീവ്, കെ. ബിബിൻ ദാസ്, പ്രമോദ് കക്കോത്ത്, എം. ശ്രീനിവാസൻ, എൻ.ആർ. രാജേഷ്, ലോക കേരള സഭ അംഗം ബാബു ഫ്രാൻസിസ്, പി.എം. നായർ, സക്കീർ പുത്തൻപാലത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.വി. ഷാജി സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
