വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷം
text_fieldsവോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഋഷിപഞ്ചമി ആഘോഷം
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റി ഋഷിപഞ്ചമി ആഘോഷിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയുടെ സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു. സതീഷ് മുതലയിൽ മുഖ്യപ്രഭാഷണം നടത്തി.
മനോജ് മാവേലിക്കര, ബഹ്റൈൻ വിശ്വകല സാംസ്കാരിക വേദി പ്രസിഡൻറ് മണികണ്ഠൻ കുന്നത്ത്, മസ്കത്ത് സൃഷ്ടി അസോസിയേഷൻ പ്രസിഡൻറ് ജയപ്രകാശ് കൊക്കാൽ, ഖത്തർ വിശ്വകലാവേദി പ്രസിഡൻറ് കെ.പി. വിപിൻ ദാസ്, യു.എ.ഇ വിശ്വകർമ മുൻ പ്രസിഡൻറ് സജീവ് മുതുകുളം, വിശ്വകർമ വർക്കേഴ്സ് ഫെഡറേഷൻ കേരള സ്റ്റേറ്റ് പ്രസിഡൻറ് സുരേഷ് ബാബു കൊയിലാണ്ടി, കുവൈത്ത് വിസ്മയ ഇൻറർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് പ്രസിഡൻറ് കെ.എസ്. അജിത് കുമാർ, വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡൻറ് സരിതരാജൻ, വോയ്സ് കുവൈത്ത് ഓർഗനൈസിങ് സെക്രട്ടറി കെ. ബിബിൻ ദാസ് എന്നിവർ സംസാരിച്ചു.
വി.കെ. സജീവ്, ജോയ് നന്ദനം, ശരണ്യ സജീവ്, നിഖിൽ എൻ. ഗോപി, കവിത സജീവ്, സരിത രാജൻ, മോഹനൻ വാഴക്കുളം, കെ.വി. രാധാകൃഷ്ണൻ, സൂര്യ അഭിലാഷ്, കെ. ഗോപിനാഥൻ, ടി.കെ. റെജി എന്നിവർ ചേർന്ന് 'രാഗലയാമൃതം' എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി കെ.വി. ഷാജി സ്വാഗതവും കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

