വോയ്സ് കുവൈത്ത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
text_fieldsവോയ്സ് കുവൈത്ത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ പി.ജി.ബിനു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) 20-ാം വാർഷിക പൊതുയോഗം ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
ഓർഗനൈസിങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ഉപദേശക സമിതി അംഗങ്ങളായ കെ. വിജയൻ, സജയൻ വേലപ്പൻ, അരുൺ ആനന്ദ്, സെക്രട്ടറി സബീഷ് കൃഷ്ണൻ കുട്ടി, വെൽഫെയർ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, ആർട്സ് സെക്രട്ടറി വി.കെ. സജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.കെ. റെജി, എൻ.വി. രാധാകൃഷ്ണൻ, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ ജി. മോഹൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ, അബ്ബാസിയ യൂനിറ്റ് ട്രഷറർ കെ.പി. ഉദയൻ, സിറ്റി യൂനിറ്റ് ട്രഷറർ കെ.പി. സുജിത്ത്, ഫഹാഹീൽ യൂനിറ്റ് ജോയന്റ് സെക്രട്ടറി മോഹനൻ വാഴക്കുളം, ഫഹാഹീൽ യൂനിറ്റ് ജോയന്റ് ട്രഷറർ വി. ദിനേഷ് ചന്തു, ഫഹാഹീൽ യൂനിറ്റ് കമ്മിറ്റി അംഗം ബിജു വി.ബി. ആചാരി, സിറ്റി യൂനിറ്റ് കമ്മിറ്റി അംഗം എൻ. ഷിമിൽ, വനിതാവേദി ജനറൽ സെക്രട്ടറി എസ്. സുമലത, ട്രഷറർ അനീജ രാജേഷ്, സെക്രട്ടറി എം.ആർ. അജിത, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീഷ്മ അരുൺ, ടിനു സുജീഷ്, മഹേശ്വരി സബീഷ്, സുധ ഗോപി, അഞ്ജു നിതിൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ കെ. ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

