വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ(വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആചരിച്ചു. അബ്ബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം രക്ഷാധികാരി പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ രഞ്ജിത്ത് രാജ് സന്ദേശം നൽകി. കേളോത്ത് വിജയൻ, എം.പി. ബാബുരാജ്, രവി നാരായണൻ, ശ്രീജ രവി, സരിത രാജൻ, ജി.പി. ബിജു, എം.ജി. റെജിമോൻ, പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു. തുടർന്ന് വോയ്സ് കുവൈത്ത് അംഗങ്ങൾ ഭജൻ അവതരിപ്പിച്ചു.
