വോയ്സ് കുവൈത്ത് കെ. ചന്ദ്രമോഹനൻ അനുശോചന യോഗം
text_fieldsകുവൈത്ത് സിറ്റി: നാട്ടിൽ മരണപ്പെട്ട മുൻ ജനറൽ സെക്രട്ടറി കെ.ചന്ദ്രമോഹനന് ആദരാഞ്ജലികൾ അർപ്പിച്ചു വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു.
പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് ജോയ് നന്ദനം, പ്രമോദ് കക്കോത്ത്,എം.പി.ബാബു രാജ്, വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ, വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ മോഹനൻ വാഴക്കുളം, കെ.വി.രാധാകൃഷ്ണൻ എന്നിവർ കെ.ചന്ദ്രമോഹനനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.
വോയ്സ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

