വോയ്സ് കുവൈത്ത് 'വിശ്വകല - 2022' സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsവോയ്സ് കുവൈത്ത് കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) 18ാം വാർഷികാഘോഷം 'വിശ്വകല - 2022' ഡിസംബർ 16ന് വൈകീട്ട് മൂന്നു മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ വോയ്സ് കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് പ്രമോദ് കക്കോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ സ്വാഗതസംഘം രൂപവത്കരിച്ചു. വോയ്സ് ചെയർമാൻ പി.ജി. ബിനു പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു.
ഭാരവാഹികൾ: കെ. ബിബിൻ ദാസ് (ജനറൽ കൺവീനർ), സുജീഷ് പി. ചന്ദ്രൻ (കൺവീനർ), സരിത രാജൻ, മിനികൃഷ്ണ (ആർട്സ്), രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ലത സത്യൻ, ടി.കെ. റെജി, പി.പി. നിധീഷ്, കെ.പി. സുജിത്ത്, എം. ചന്ദ്രശേഖരൻ (റാഫിൾ), ദിലീപ് തുളസി, പ്രമോദ് മാണുക്കര (സുവനീർ), കെ. ഗോപിനാഥൻ (ഫിനാൻസ്), രാജീവ് ശ്രീധരൻ, സുമലത, കെ.എ. ജിനേഷ്, അഞ്ജന ടി. പുരുഷോത്തമൻ (റിസപ്ഷൻ), കെ. വിജയൻ, രാധമാധവി, ചന്ദ്രു പറക്കോട് (സ്റ്റേജ്), നിഥിൻ മോഹൻ, ഇ.എസ്. ഷനിൽ (ട്രാൻസ്പോർട്ടേഷൻ), മനോജ് കക്കോത്ത്, ഇ.വി. ജഗദീശൻ (വളന്റിയർ) എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് സ്വാഗതവും കേന്ദ്ര കമ്മിറ്റി ട്രഷറർ കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

