Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 12:28 PM GMT Updated On
date_range 2022-06-25T17:58:54+05:30വോയ്സ് കുവൈത്ത് കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsListen to this Article
കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കുടുംബസംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡൻറ് കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. മനോജ് മാവേലിക്കര, പി.എം. നായർ, എം.എ. നിസാം, വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, വനിതാവേദി പ്രസിഡൻറ് സരിത രാജൻ, വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് കൺവീനർ ദിലീപ് തുളസി, അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ. റെജി, ഫിൻതാസ് യൂനിറ്റ് കൺവീനർ കെ.എ. ജിനേഷ് എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് ഉപദേശക സമിതി അംഗം എം.പി. ബാബുരാജിന് യാത്രയയപ്പ് നൽകി. ചെയർമാൻ പി.ജി. ബിനു സ്നേഹോപഹാരം കൈമാറി. എം.പി. ബാബുരാജ് മറുപടി പ്രസംഗം നടത്തി. തുടർന്ന് വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, കെ.വി. രാധാകൃഷ്ണൻ അവതരിപ്പിച്ച എവെക്കിനിങ് ഓഫ് മൈൻഡ്, എസ് ബാൻഡ് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.
Next Story