Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് കുടുംബസംഗമം

text_fields
bookmark_border
വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് കുടുംബസംഗമം
cancel
camera_alt

വോ​യ്സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം

Listen to this Article

കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ ദിലീപ് തുളസി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷനിൽ വെങ്ങളത്ത് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര പ്രസിഡൻറ് കെ.വി. ഷാജി, കേന്ദ്ര ട്രഷറർ കെ. ഗോപിനാഥൻ, കേന്ദ്ര ഉപദേശക സമിതി അംഗം എം.പി. ബാബുരാജ്, വോയ്സ് വനിതാവേദി സെക്രട്ടറി ടി.കെ. രജനി, ഫിൻതാസ് യൂനിറ്റ് കൺവീനർ കെ.എ. ജിനേഷ്, അബ്ബാസിയ യൂനിറ്റ് ജോയൻറ് കൺവീനർ എസ്. അനിൽകുമാർ, ട്രാക്ക് ട്രഷറർ മോഹന കുമാർ, ട്രാക്ക് സെക്രട്ടറി ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കേന്ദ്ര ഉപദേശക സമിതി അംഗം എൻ. രവീന്ദ്രനും ഫഹാഹീൽ യൂനിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ലിനേഷ് കൈനൂറിനും യാത്രയയപ്പ് നൽകി. കേന്ദ്ര ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് അവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കേന്ദ്ര പ്രസിഡൻറ് കെ.വി. ഷാജി സ്നേഹോപഹാരം നൽകി. ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി സി.ആർ. ചിദംബരൻ സ്വാഗതവും കേന്ദ്ര ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Voice Kuwait Fahaheel Unit Family Meet
Next Story