വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ
text_fieldsരാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (കൺ), നിതിൻ ജി. മോഹൻ (സെക്ര), വിഷ്ണു വിശ്വനാഥൻ (ട്രഷ)
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ഫഹാഹീൽ യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (കൺ), നിതിൻ ജി. മോഹൻ (സെക്ര), വിഷ്ണു വിശ്വനാഥൻ (ട്രഷ), മോഹനൻ വാഴക്കുളം (ജോ. കൺ), ശാലു ശശിധരൻ (ജോ. സെക്ര), പി.എം. രാധാകൃഷ്ണൻ (ജോ. ട്രഷ), ഷിബു പി. പ്ലാവിടത്തിൽ, ടി.കെ. അഖിൽ, ഷിബിൻ കെ. മോഹൻ, ഇ.കെ. സനിൽ, വി. ദിനേഷ് ചന്ദു (എക്സി. കമ്മിറ്റി).
കേന്ദ്ര ജനറൽ സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ, ഉപദേശക സമിതി അംഗങ്ങളായ കെ. വിജയൻ, സജയൻ വേലപ്പൻ, വനിതവേദി പ്രസിഡൻറ് സരിത രാജൻ, ട്രഷറർ അനീജ രാജേഷ്, സെക്രട്ടറി എം.ആർ. അജിത എന്നിവർ സംസാരിച്ചു. കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും സെക്രട്ടറി നിതിൻ ജി. മോഹൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

