കലയുടെ ആഘോഷമായി വോയ്സ് കുവൈത്ത് ‘വിശ്വകല’
text_fieldsവോയ്സ് കുവൈത്ത് വാർഷികാഘോഷത്തിൽ ജയചന്ദ്രൻ കടമ്പനാടും പൊലിക നാടൻപാട്ട്
കൂട്ടം കുവൈത്തും ചേർന്ന് അവതരിപ്പിച്ച ‘മൺപാട്ട്’
കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) 21ാം വാർഷികാഘോഷം ‘വിശ്വകല’ വിപുലമായി ആഘോഷിച്ചു. സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയും ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണക്കുറുപ്പും ചേർന്ന് ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷനിൽ വെങ്ങളത്ത് മുഖ്യ പ്രഭാഷണം നടത്തി.
ചെയർമാൻ പി.ജി. ബിനു വീഡിയോ സന്ദേശത്തിലൂടെ ആശംസ നേർന്നു. വനിതാവേദി പ്രസിഡന്റ് സരിത രാജൻ, കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, പ്രവാസി ലീഗൽ സെൽ പ്രസിഡന്റും പ്രതീഷ ഇന്ത്യൻ അസോസിയഷൻ ജനറൽ സെക്രട്ടറിയുമായ ബിജു സ്റ്റീഫൻ, ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രതിനിധികളായ കെ.ടി. ഗോപകുമാർ, അനിൽ ആറ്റുവ, ബിജു നായർ എന്നിവർ സംസാരിച്ചു.
ജയചന്ദ്രൻ കടമ്പനാടും പൊലിക നാടൻപാട്ട് കൂട്ടം കുവൈത്തും ചേർന്ന് അവതരിപ്പിച്ച ‘മൺപാട്ട്’, കുവൈത്തിലെ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികളുടെ ഡാൻസ്, ഗാനമേള തുടങ്ങിയവ അരങ്ങേറി. രഞ്ജിമ കെ.ആർ അവതാരകയായി. വോയ്സ് കുവൈത്ത് അംഗങ്ങളുടെ കുട്ടികളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ കൈമാറി.
വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും വിശ്വകല പ്രോഗ്രാം ജനറൽ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

