വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം
text_fieldsവോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു. ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് മനോജ് മാവേലിക്കരക്ക് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം, ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ഫൈനാൻസ് കോർഡിനേറ്റർ രാജൻ തോട്ടത്തിൽ,വോയ്സ് കുവൈത്ത് വനിതവേദി ചെയർപേഴ്സൺ സരിത രാജൻ, വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ.റെജി, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ, സിറ്റി യൂനിറ്റ് സെക്രട്ടറി സി.ടി.സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ സ്വാഗതവും രക്തദാന ക്യാമ്പ് ജനറൽ കൺവീനർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.
ബി.ഡി.കെയുമായി സഹകരിച്ച് മേയ് ഒന്നിന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. വിവരങ്ങൾക്ക് 60340645,99364310,65019655 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

