വോയ്സ് കുവൈത്ത് ബോധവത്കരണ ക്ലാസ് ഫ്ലയർ പ്രകാശനം
text_fieldsആരോഗ്യ ബോധവത്കരണ ക്ലാസ്സിന്റെ ഫ്ലയർ അമ്പിളി ഗിരീഷ് ജാബിർ കോയ്മക്ക് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് വനിതാവേദി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ നടന്ന ചടങ്ങിൽ അമ്പിളി ഗിരീഷ്, മെഡക്സ് മെഡിക്കൽ കെയർ ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ മാനേജർ ജാബിർ കോയ്മക്ക് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു.
വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു പരിപാടികളെ കുറിച്ച് വിശദീകരിച്ചു. കേന്ദ്ര പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ, മെഡക്സ് മെഡിക്കൽ കെയർ എച്ച്.ആർ.മാനേജർ ജസീൽഉദ്ദീൻ, മെഡക്സ് മെഡിക്കൽ കെയർ മാർക്കറ്റിംഗ് മാനേജർ ലാം ഇബ്രാഹിം, മെഡക്സ് മെഡിക്കൽ കെയർ അസിസ്റ്റന്റ് എച്ച്.ആർ.മഹമ്മൂദ് റാഫി, വോയ്സ് കുവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹനൻ, കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, പ്രസിഡന്റ് ജോയ് നന്ദനം, അബ്ബാസിയ യൂനിറ്റ് കൺവീനർ റെജി.ടി.കെ,ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.
വോയ്സ് കുവൈത്ത് വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് സ്വാഗതവും വനിതാവേദി ട്രഷറർ അജിത എം.ആർ നന്ദിയും പറഞ്ഞു.
ഈ മാസം 26 ന് ഫർവാനിയ അൽ മെഡക്സ് കെയർ മെഡിക്കൽ സെൻറലാണ് ആരോഗ്യ ബോധവത്കരണ ക്ലാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

