കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) വാർഷിക പൊതുയോഗവും, കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പും നടത്തി. മംഗഫ് ഡ്രീംസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ.കെ.ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ.റെജി, ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, വനിത വേദി പ്രസിഡന്റ് സരിത...
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) വാർഷിക പൊതുയോഗവും, കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പും നടത്തി. മംഗഫ് ഡ്രീംസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ.കെ.ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ.റെജി, ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, വനിത വേദി പ്രസിഡന്റ് സരിത രാജൻ, വനിത വേദി ജനറൽ സെക്രട്ടറി എസ്.സുമലത, വനിത വേദി സെക്രട്ടറി എം.ആർ.അജിത, ഫഹാഹീൽ യൂനിറ്റ് അംഗം അനി സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.രാജേഷ് കുമാർ സ്വാഗതവും, രക്ഷാധികാരി ഷനിൽ വെങ്ങളത്ത് നന്ദിയും പറഞ്ഞു. ചെയർമാൻ പി.ജി.ബിനു തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ),ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), സുജീഷ്.പി.ചന്ദ്രൻ (പ്രസി),രാജേഷ് കുമാർ.കെ(ജന.സെക്ര), നിതിൻ.ജി.മോഹൻ(ട്രഷ), ഗിരീഷ്.ജി.ഗോപൻ(വൈ.പ്രസി), രഞ്ജിത്ത് കൃഷ്ണൻ, രാജീവ്.കെ.എസ്(സെക്ര), ദിലീപ് തുളസി (ഓർഗനൈസിങ് സെക്ര), ജോയ് നന്ദനം (ആർട്സ് സെക്ര), ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്ര), ചന്ദ്രു പറക്കോട് (ജോ. ട്രഷ), കെ.വിജയൻ, സജയൻ വേലപ്പൻ, അഡ്വ. രതീഷ്.ടി.ധരൻ, ബിപിൻ.കെ.ബാബു, അരുൺ ആനന്ദ് (ഉപദേശക സമിതി), സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് കക്കോത്ത്, എം.രത്നാകരൻ, എൻ.വി.രാധാകൃഷ്ണൻ, ഹരി ശ്രീനിലയം, രതീഷ് ബാബു, വി.കെ.സജീവ് (കേന്ദ്ര എക്സിക്യൂട്ടിവ്).