ആവേശം ഉണർത്തി ‘വിക്സിത് ഭാരത് റൺ'
text_fields'വിക്സിത് ഭാരത് റൺ' പങ്കാളികൾ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി 'വിക്സിത് ഭാരത് റൺ 2025' സംഘടിപ്പിച്ചു.
ആഗോള തലത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി കുവൈത്ത് സാൽമിയ ബൊളിവാർഡ് പാർക്കിലായിരുന്നു പരിപാടി.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. ആരോഗ്യവും പരിസ്ഥിതിയും സ്വാശ്രയത്വവും സംബന്ധിച്ച അവബോധം പ്രചരിപ്പിക്കാനും സേവന- രാജ്യനിർമ്മാണ പ്രവർത്തനങ്ങളെ അടയാളപ്പെടുത്താനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. നൂറുകണക്കിന് പ്രവാസികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

