സന്ദർശന വിസയിൽ ഇളവുകൾ
text_fieldsകുവൈത്ത് സിറ്റി: സന്ദർശന വിസയിൽ എത്തുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കുവൈത്ത്. ഇനി അഞ്ച് സാഹചര്യങ്ങളിൽ സന്ദർശന വിസ റെസിഡൻസി പെർമിറ്റ് ആക്കാം. താമസനിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് മാറ്റം.
ഏതെങ്കിലും മന്ത്രാലയത്തിലേക്കോ പൊതു അതോറിറ്റിയിലേക്കോ സ്ഥാപനത്തിലേക്കോ സർക്കാർ വിസിറ്റ് വിസയിൽ കുവൈത്തിൽ എത്തുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഇത്തരക്കാർക്ക് വിസിറ്റ് വിസ റെസിഡൻസി പെർമിറ്റ് ആക്കാം. യൂനിവേഴ്സിറ്റി ബിരുദമോ പ്രത്യേക സാങ്കേതിക യോഗ്യതയോ ഇവർക്ക് നിർബന്ധമാണ്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിന്റെ അംഗീകാരവും ഇതിന് വേണം.
ഗാർഹിക തൊഴിലാളികളും സമാന കാറ്റഗറിയിലെത്തുന്നവരുമാണ് രണ്ടാമത്തെ വിഭാഗം. ഇവർക്കും താമസ വിസക്കായി അനുമതി നേടാം. കുടുംബാംഗങ്ങളെ കാണാനോ ടൂറിസം ആവശ്യത്തിനോ വിസിറ്റ് വിസയിലെത്തുന്നവർക്കും അനുമതി ലഭിക്കും. ഇവരുടെ കുടുംബാംഗങ്ങൾ കുവൈത്തിൽ നിയമാനുസൃതം താമസിക്കുന്നവരായിരിക്കണം. വർക്ക് എൻട്രി വിസയിലെത്തി താമസ നടപടികൾ ആരംഭിച്ച ശേഷം താലക്കാലികമായി രാജ്യം വിട്ടവർ തിരിച്ചെത്തിയാൽ അവർക്കും വിസ അനുമതി നേടാം. മറ്റ് സാഹചര്യങ്ങളുടെ മെറിറ്റ് അടിസ്ഥാനത്തിൽ ജനറൽ ഡയറക്ടർ ജനറൽ ഓഫ് ദി റെസിഡൻസ് അഫയേഴ്സിന് അവരുടെ വിവേചനാധികാരത്തിൽ വിസ പരിവർത്തനത്തിനുള്ള അധിക കേസുകൾ അംഗീകരിക്കാനും അനുമതിയുണ്ട്.
ഇളവുകൾ ഈ വിഭാഗങ്ങൾക്ക്
- സർക്കാർ വിസിറ്റ് വിസയിൽ എത്തുന്നവർ
- ഗാർഹിക തൊഴിലാളികൾ
- കുടുംബ സന്ദർശകർ
- വർക്ക് എൻട്രി വിസയിൽ മടങ്ങിയെത്തിയവർ
- മറ്റ് പ്രത്യേക കേസുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

