Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്ദ​ർ​ശ​ക വി​സ...

സ​ന്ദ​ർ​ശ​ക വി​സ ഇ​ൻ​ഷു​റ​ൻ​സ്​: ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന്​ വ​രു​ന്ന​വ​രെ ഒ​ഴി​വാ​ക്കി​യേ​ക്കും

text_fields
bookmark_border
സ​ന്ദ​ർ​ശ​ക വി​സ ഇ​ൻ​ഷു​റ​ൻ​സ്​: ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന്​ വ​രു​ന്ന​വ​രെ ഒ​ഴി​വാ​ക്കി​യേ​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​േ​മ്പാ​ൾ ചി​ല വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ന​യ​ത​ന്ത്ര ​പ്ര​തി​നി​ധി​ക​ൾ​ക്കും ഒൗ​ദ്യേ​ഗി​ക സം​ഘ​ത്തോ​ടൊ​പ്പം എ​ത്തു​ന്ന​വ​ർ​ക്കും ഒ​ന്നോ​ര​ണ്ടോ ദി​വ​സ​ത് തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം അ​ട​ക്കേ​ണ്ടി​വ​രി​ല്ല. കു​വൈ​ത്തി​ലെ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ മാ​ത്രം സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​രെ മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ സ​ന്ദ​ർ​ശ​ക​വി​സ​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.

ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ കു​വൈ​ത്തി​ലേ​ക്ക് വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് വി​സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ കൂ​ടി അ​ട​ക്കേ​ണ്ടി​വ​രും. സ​ന്ദ​ർ​ശ​ന​വി​സ​ക്കു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം ഇ​നി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ അ​ട​ച്ച​തി​​െൻറ രേ​ഖ സ്​​പോ​ൺ​സ​ർ സ​മ​ർ​പ്പി​ക്ക​ണം.

തു​ട​ർ​ന്ന്​ ഇ​വ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സി​​െൻറ പ​രി​ര​ക്ഷ​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. അ​തി​നി​ടെ, സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു​ടെ ഇ​ൻ​ഷു​റ​ൻ​സ്​ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും അ​ത്യാ​വ​ശ്യ​മാ​യ സ​ർ​ജ​റി​യും മാ​ത്ര​മാ​ണ്​ ഉ​ൾ​ക്കൊ​ള്ളു​ക. മു​മ്പു​ള്ള രോ​ഗ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ്ട​തി​ല്ലാ​ത്ത രോ​ഗ​ങ്ങ​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ല. ഇ​വ​ർ​ക്ക്​ ഫീ​സ്​ ന​ൽ​കി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടാ​വു​ന്ന​താ​ണ്. മ​​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യെ​ങ്കി​ലും നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​വാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം എ​ത്ര​യെ​ന്ന്​ ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvisiting visa
News Summary - visiting visa-kuwait-gulf news
Next Story