സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല
text_fieldsകുവൈത്ത് സിറ്റി: സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ലെന്ന്' ആരോഗ്യമന്ത്രി അഹമ്മദ് അൽഅവാദി. പൗരന്മാർക്കും ഇൻഷുറൻസുള്ള താമസക്കാർക്കുമായുള്ള സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
സേവന നിലവാരം സംരക്ഷിക്കുക, അമിത ജോലിഭാരം തടയുക, ലഭ്യമായ ശേഷികൾ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അർഹതയുള്ളവർക്ക് മാത്രമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ആരോഗ്യ ഇൻഷുറൻസുള്ള താമസക്കാരിലും പൗരന്മാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നിലനിർത്താനും കുവൈത്തിന്റെ ആരോഗ്യ സംരക്ഷണ ശൃംഖലയിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

