Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസപ്ലൈ ആൻഡ് കാറ്ററിങ്...

സപ്ലൈ ആൻഡ് കാറ്ററിങ് അതോറിറ്റി സന്ദർശിച്ചു

text_fields
bookmark_border
സപ്ലൈ ആൻഡ് കാറ്ററിങ് അതോറിറ്റി സന്ദർശിച്ചു
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പ്രതിരോധ മന്ത്രാലയത്തിന്റെ സപ്ലൈ ആൻഡ് കാറ്ററിങ്

അതോറിറ്റി സന്ദർശനത്തിൽ

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രാലയത്തിന്റെ സപ്ലൈ ആൻഡ് കാറ്ററിംഗ് അതോറിറ്റി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സന്ദർശിച്ചു. സൈനിക വാഹനങ്ങൾക്കുള്ള വെയർഹൗസുകൾ, സാധനങ്ങൾ, ലോജിസ്റ്റിക്കൽ പിന്തുണ, സൈന്യത്തിനായുള്ള ഭക്ഷണ വിതരണം എന്നിവയുൾപ്പെടെ അതോറിറ്റിയിലെ പ്രധാന സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി.

വിതരണ, സംഭരണ ​​സംവിധാനങ്ങളെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഉദ്യോഗസഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. കഴിഞ്ഞ അസാധാരണ കാലയളവിൽ സൈനിക, സുരക്ഷാ സ്ഥാപനങ്ങൾ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളെയും ത്യാഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

വിവിധ വെല്ലുവിളികളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനുള്ള സന്നദ്ധതയും തയാറെടുപ്പും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഉണർത്തി. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, സപ്ലൈ ആൻഡ് കാറ്ററിംഗ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ എഞ്ചിനീയർ സലാ സൗദ് അൽ അസ്മി എന്നിവരും പ്രധാനമന്ത്രികൊപ്പം ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രിയും അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫും പങ്കെടുത്ത പ്രത്യേക യോഗവും നടന്നു.

അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകളും സായുധ സേനയുടെ സമർപ്പിത ശ്രമങ്ങളോടുള്ള നന്ദിയും പ്രധാനമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Visited the Supply and Catering Authority
Next Story