ഗൾഫ് മാധ്യമം ഓഫിസ് സന്ദർശിച്ചു
text_fieldsപി. മുജീബുറഹ്മാന്‍, പ്രമോദ് രാമന്, കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവര്‍ ഗൾഫ് മാധ്യമം ഓഫിസ് സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹ്രസ്വ സന്ദർശനത്തിനെത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീറും മീഡിയവൺ ചെയർമാനുമായ പി. മുജീബ് റഹ്മാന്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവര്‍ ഗൾഫ് മാധ്യമം ഓഫിസ് സന്ദർശിച്ചു. കുവൈത്ത് കെ.ഐ.ജിയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തിന് എത്തിയതായിരുന്നു മൂവരും. കെ.ഐ.ജി മുൻ ഭാരവാഹികളായ പി.കെ ജമാല്‍, കെ.എ സുബൈര്‍ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മാധ്യമം-മീഡിയവണ്‍ റസിഡന്റ് മാനേജർ ഫൈസല്‍ മഞ്ചേരി, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ പി.ടി. ശരീഫ്, ഗൾഫ് മാധ്യമം കുവൈത്ത് ബ്യൂറോ ഇൻ ചാർജ് അസ്സലാം, മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ്, സർകുലേഷൻ ഇൻ ചാർജ് എസ്.പി. നവാസ്, മീഡിയവൺ റിപ്പോർട്ടർ സലീം കോട്ടയിൽ എന്നിവർ അതിഥികളെ സ്വീകരിച്ചു.
മാധ്യമം-മീഡിയവണ്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ സക്കീര്‍ ഹുസൈന് തുവ്വൂര്‍, പി.ടി. ഷാഫി, ഫിറോസ് ഹമീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

