ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശം കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഭാരവാഹികൾ സന്ദർശനം നടത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രതിനിധികളുടെ കൂടെയാണ് സഥലത്തെത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരാൾ മരണപ്പെടുകയും 15 ഓളം വീടുകൾ പൂർണമായും 80 ഓളം വീടുകൾ ഭാഗികമായും നശിച്ചിട്ടുമുണ്ട്.
ഇവിടത്തെ നിസ്സഹായരായ ജനങ്ങൾക്ക് പുനരധിവാസം അനിവാര്യമാണ്. അധികാരികളും സുമനസ്സുകളും സന്നദ്ധ സംഘടനകളും വിലങ്ങാട് ദുരന്തത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. കേരള ഇസ്ലാഹി സെന്റർ ഭാരവാഹികളായ സക്കീർ കൊയിലാണ്ടി, അസ്ഹർ അത്തേരി, ഹാഫിസ് മുഹമ്മദ് അസ്ലം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

