സൈനിക യൂനിറ്റുകൾ സന്ദർശിച്ചു; സായുധ സേനകൾ രാജ്യത്തിന്റെ ശക്തമായ കോട്ട- പ്രതിരോധ മന്ത്രി
text_fieldsപ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് കുവൈത്ത് ആർമി യൂണിറ്റ് സന്ദർശനത്തിനിടെ
കുവൈത്തി് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അൽ സാലിം അസ്സബാഹ് വിവിധ കുവൈത്ത് സൈനിക യൂനിറ്റുകൾ സന്ദർശിച്ചു. രാജ്യത്തെയും മേഖലയിലെയും നിലവിലെ സാഹചര്യത്തിൽ ഉയർന്ന തലത്തിലുള്ള ജാഗ്രതയും സന്നദ്ധതയും ആവശ്യമാണെന്ന് മന്ത്രി ഉണർത്തി. കുവൈത്ത് സൈനികരുടെ ഉയർന്ന മനോവീര്യത്തെയും അചഞ്ചലമായ ദൃഢനിശ്ചയത്തെയും അദ്ദേഹം പ്രശംസിച്ചു.
സൈന്യത്തിന്റെ നിരവധി യൂനിറ്റുകളിലും സൈറ്റുകളിലും പരിശോധനാ സന്ദർശനം നടത്തിയ മന്ത്രി യുദ്ധ സന്നദ്ധതയും തയാറെടുപ്പും നിരീക്ഷിച്ചു. കുവൈത്ത് സൈന്യം നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് മന്ത്രി അഗാധമായ അഭിമാനവും നന്ദിയും പ്രകടിപ്പിച്ചു. ദേശീയ കടമ നിർവഹിക്കുന്നതിൽ അവരുടെ സമർപ്പണം, ആത്മാർത്ഥത, ഉയർന്ന ഉത്തരവാദിത്തബോധം എന്നിവയെ അദ്ദേഹം പ്രശംസിച്ചു.
സായുധ സേനകൾ എന്നും രാഷ്ട്രത്തിന് ശക്തമായ ഒരു കോട്ടയായി തുടരും. സേന അഭിമാനത്തിന്റെയും അഭിനന്ദനത്തിന്റെയും ഉറവിടമാണെന്നും, രാജ്യത്തിന് വേണ്ടിയുള്ള വിശ്വസ്തത, ത്യാഗം എന്നിവയുടെ ഏറ്റവും ഉയർന്ന അർത്ഥങ്ങൾ അവർ ഉൾക്കൊള്ളുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

