ഫാ.ഡേവിസ് ചിറമ്മേലിനെ സന്ദർശിച്ചു
text_fieldsകെ.കെ.പി.എ ഭാരവാഹികൾ ഫാ.ഡേവിസ് ചിറമ്മേലിനൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനത്തിനെത്തിയ ഫാ.ഡേവിസ് ചിറമ്മേലിനെ കെ.കെ.പി.എ ഭാരവാഹികൾ സന്ദർശിച്ചു.
അവയവദാനത്തിന്റെ പ്രസക്തിയും ആവശ്യകതയും ഫാ.ഡേവിഡ് ചിറമ്മേൽ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. കുവൈത്തിലെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ ഭാരവാഹികൾ അദ്ദേഹത്തെ അറിയിച്ചു. പ്രസിഡന്റ് സക്കീർ പുത്തെൻ പാലം പൊന്നാട അണിയിച്ച് ആദരിച്ചു.
രക്ഷാധികാരി തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ബിനു തോമസ്, ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ, അഡ്വൈസറി ബോർഡ് മെംബർ ജെയിംസ് കൊട്ടാരം, സെക്രട്ടറിമാരായ മാത്യു പള്ളിക്കൽ, ബൈജുലാൽ ലക്ഷ്മൺ, അരുൺ ടോമി കാസർകോട്, സൈജു മാമ്മൻ ലിജേഷ് കണ്ണൂർ, ബിജി പള്ളിക്കൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

