Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസന്ദർശന വിസ താമസ...

സന്ദർശന വിസ താമസ വിസയിലേക്ക് മാറ്റം; ഉപാധികൾ കർശനം

text_fields
bookmark_border
സന്ദർശന വിസ താമസ വിസയിലേക്ക് മാറ്റം; ഉപാധികൾ കർശനം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസകൾ ഫാമിലി റെസിഡൻസിയിലേക്ക് മാറ്റാനുള്ള ചട്ടങ്ങളിൽ കൂടുതല്‍ വിശദീകരണവുമായി അധികൃതര്‍. കുറഞ്ഞത് 800 ദിനാർ പ്രതിമാസ ശമ്പളമുള്ള പ്രവാസികൾക്കാണ് ഈ സൗകര്യം ലഭിക്കുക. അപേക്ഷകന്റെ ഭാര്യ, 18 വയസ്സിന് താഴെയുള്ള ആൺമക്കൾ, 21 വയസ്സിന് താഴെയുള്ള അവിവാഹിതരായ പെൺമക്കൾ എന്നിവരുടെ വിസയും പുതിയ നിയമ പ്രകാരം മാറ്റാവുന്നതാണെന്ന് അധികൃതർ വ്യക്തത വരുത്തി.

വിസ മാറ്റത്തിന് 150 ദിനാർ ഫീസും ആരോഗ്യ ഇൻഷുറൻസും റെസിഡൻസി സ്റ്റാമ്പ് ചാർജുകളും ബാധകമാവും. സാധുവായ റെസിഡൻസി ഉള്ള അമ്മമാരുടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശന വിസ ആർട്ടിക്കിൾ 22 ഫാമിലി റെസിഡൻസിയിലേക്ക് മാറ്റാനുള്ള അപേക്ഷകൾ പ്രത്യേക സാഹചര്യങ്ങളിൽ പരിഗണിക്കും.

അതേസമയം കുടുംബ സന്ദർശന വിസകൾ ആർട്ടിക്കിൾ 18 തൊഴിൽ റെസിഡൻസിയിലേക്ക് മാറ്റാൻ കഴിയില്ല. സർക്കാർ മേഖല (ആർട്ടിക്കിൾ 17), സ്വകാര്യ മേഖല (ആർട്ടിക്കിൾ 18), ഗാർഹിക മേഖല (ആർട്ടിക്കിൾ 20), കുടുംബ വിസ (ആർട്ടിക്കിൾ 22) തുടങ്ങിയ താമസ വിഭാഗങ്ങളിലേക്കു മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സന്ദർശക വിസ കുടുംബ താമസ വിസയിലേക്ക് മാറ്റുന്നതിനുള്ള അനുവാദം നൽകിയത്.

റെസിഡൻസ് നിയമ ചട്ടങ്ങൾ സംബന്ധിച്ച 2025-ലെ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. സർക്കാറിന്റെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമിൽ’ ഇത് പ്രസിദ്ധീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെ, പ്രവാസികൾ ഉൾപ്പെടെ അപേക്ഷകൾ വർധിച്ചതോടെയാണ് ആർക്കെല്ലാം സന്ദർശന വിസകൾ ഫാമിലി റെസിഡൻസിയിലേക്ക് മാറ്റാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കിയത്.

  • അപേക്ഷകർക്ക് കുറഞ്ഞത് 800 ദിനാർ ശമ്പളം. 150 ദിനാർ വിസാ മാറ്റത്തിനുള്ള അപേക്ഷ ഫീസ്.
  • ആരോഗ്യ ഇൻഷുറൻസ്, റെസിഡൻസി സ്റ്റാമ്പ് ചാർജ് എന്നിവയും ഈടാക്കും. ഗാർഹിക തൊഴിലാളികൾക്ക് ഫീസിളവ് നൽകും.
  • ഭാര്യ/ഭർത്താവ്, 18ന് താഴെ പ്രായമുള്ള ആൺമക്കൾ, 21 വയസ്സിന് താഴെ പ്രായമുള്ള അവിവാഹിതരായ പെൺമക്കൾ എന്നിവരുടെ വിസ മാറ്റത്തിന് അപേക്ഷിക്കാം.
  • സാധുവായ റെസിഡൻസി ഉള്ള അമ്മമാരുടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശന വിസ പ്രത്യേക സാഹചര്യങ്ങളിൽ താമസ വിസയായി മാറ്റാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visit VisaKuwait Newsresidence visa
News Summary - Visit visa, residence visa, conditions,
Next Story