Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചട്ടങ്ങളിൽ ഭേദഗതി; സന്ദർശന വിസ റസിഡൻസി വിസയിലേക്ക് മാറ്റാം

text_fields
bookmark_border
സന്ദർശന വിസയിൽ നിന്നുള്ള മാറ്റത്തിന് 150 ദിനാർ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്
ചട്ടങ്ങളിൽ ഭേദഗതി; സന്ദർശന വിസ റസിഡൻസി വിസയിലേക്ക് മാറ്റാം
cancel

കുവൈത്ത് സിറ്റി: വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി. ഇനി മുതൽ സന്ദർശന വിസയെ സാധാരണ റസിഡൻസി വിസയിലേക്ക് മാറ്റാം. വിസിറ്റ് വിസയിൽ നിന്ന് തൊഴിൽ വിസ, കുടുംബ വിസ എന്നിവയിലേക്ക് ഇതോടെ സന്ദർശകർക്ക് മാറാനാകും. സന്ദർശന വിസയിൽ നിന്നുള്ള മാറ്റത്തിന് 150 ദിനാർ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

റെസിഡൻസ് നിയമ ചട്ടങ്ങൾ സംബന്ധിച്ച 2025-ലെ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. സർക്കാറിന്റെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ-യൗമി'ൽ ഇത് പ്രസിദ്ധീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.

ബന്ധപ്പെട്ടവർക്ക് അവരവരുടെ അധികാരപരിധിയിൽ ഈ തീരുമാനം നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ ഭേദഗതി പ്രാബല്യത്തിൽ വരും. വിസമാറ്റം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ വ്യക്തമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Visit visa can be converted to residency visa
Next Story