ഹമദ് രാജാവിനെ പ്രധാനമന്ത്രിയും കിരീടാവകാശിയും സന്ദർശിച്ചു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രാധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ സന്ദർശിച്ചു. അൽ സഫ്രിയ കൊട്ടാരത്തിലായിരുന്നു കൂടികാഴ്ച.
രാജ്യത്തെ പൗരൻമാർക്കും വികസനം എത്തിക്കുന്നതിനെ കുറിച്ച് പ്രധാനമായും ചർച്ച നടന്നു. ബഹ്റൈനിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും, വളർച്ചയ്ക്കുതകുന്നതിനും രാഷ്ട്രത്തിന് കൂടുതൽ പുരോഗതി കൈവരിക്കുന്നതിനും ഏവരുടെയും എല്ലാ ശ്രമങ്ങളും കഴിവുകളും ഉപ
യോഗിക്കേണ്ടതിെൻറ പ്രാധാന്യവും രാജാവ് എടുത്തുപറഞ്ഞു.
ഉയർന്ന സേവന നിലവാരം ഉയർത്തുന്നതിനുള്ള മികച്ച പ്രകടനങ്ങളെ കുറിച്ചും ഗവൺമെൻറ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ശ്രമങ്ങളെ കുറിച്ചും രാജാവ് ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ വികസനത്തിനും മുന്നേറ്റത്തിനും ഗവൺമെൻറ് തലത്തിലുള്ള പിന്തുണയും സേവനവും നൽകുന്നതിന് പ്രധാനമന്ത്രിയെയും കിരീടാവകാശിയെയും രാജാവ് അഭിനന്ദിച്ചു. സമസ്ത മേഖലകളിലെയും വികസനത്തിനായി പിന്തുണ നൽകുന്ന രാജ്യത്തെ ജനങ്ങളെയും ഹമദ് രാജാവ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
