കലയുടെ നിറക്കാഴ്ചകൾ സമ്മാനിച്ച് 'വിശ്വകല-2022'
text_fieldsവോയ്സ് കുവൈത്ത് ‘വിശ്വകല-2022’ സാംസ്കാരിക സമ്മേളനം ഡോ. സരിത ഹരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) 18ാം വാർഷികാഘോഷം 'വിശ്വകല-2022' എന്ന പേരിൽ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഡോ. സരിത ഹരി ഉദ്ഘാടനം ചെയ്തു.
വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ആക്ടിങ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്, സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ, വനിതവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ എന്നിവർ സംസാരിച്ചു.
മനോജ് മാവേലിക്കര, പി.എം. നായർ, ജോയ് നന്ദനം, സനീഷ് സി. നാരായണൻ, വി.കെ. സജീവ്, കെ.എസ്. അജിത്ത് കുമാർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. സുവനീർ കൺവീനർ ദിലീപ് തുളസിയും ജോയന്റ് കൺവീനർ പ്രമോദ് മാണുക്കരയും ചേർന്ന് ഡോ. സരിത ഹരിക്ക് നൽകി പ്രകാശനം ചെയ്തു.
തുടർന്ന് സുധി കലാഭവനും അയ്യപ്പ ബൈജുവും ചേർന്ന് അവതരിപ്പിച്ച പരിപാടികൾ നടന്നു. നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറി. ജിഞ്ചു ചാക്കോ, ഷൈജു പള്ളിപ്പുറം എന്നിവർ അവതാരകരായി.
ഡോ. സരിത ഹരി, സുധി കലാഭവൻ, അയ്യപ്പ ബൈജു എന്നിവർക്ക് ചെയർമാൻ പി.ജി. ബിനു സ്നേഹോപഹാരങ്ങൾ നൽകി. പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു. പ്രോഗ്രാം ജനറൽ കൺവീനർ കെ
. ബിബിൻദാസ് സ്വാഗതവും ട്രഷറർ കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

