വിഷു സംഗീത ആൽബം 'കണികാണേണം' പ്രകാശനം ചെയ്തു
text_fields‘കണികാണേണം’ വിഷു സംഗീത ആൽബം പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി കൂട്ടായ്മയിൽ വിഷു സംഗീത ആൽബം പുറത്തിറക്കി. 'കണികാണേണം' എന്നപേരിൽ പുറത്തിറക്കിയ ആൽബത്തിൽ ലാലൂർ വിനോദിന്റെ വരികൾക്ക് കുവൈത്തിലെ രാഗതരംഗ് സംഗീത വിദ്യാലയത്തിലെ അധ്യാപകനും സംഗീത സംവിധായകനുമായ മനോജ് കാഞ്ഞങ്ങാട് ആണ് സംഗീതം നിർവഹിച്ചത്.
കുവൈത്തിലെ കലാകാരി ശ്രേയ ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചത്.
അനൂപ് വൈറ്റ്ലാൻഡ് പശ്ചാത്തല സംഗീതവും നെബു അലക്സ് ശബ്ദമിശ്രണവും നൽകിയ ആൽബത്തിന് ദൃശ്യാവിഷ്കാരം നടത്തിയത് വിനീഷ് സ്നിപ്പേർസ് ആണ്. വയലിനിസ്റ്റ് കരുനാഗപ്പള്ളി ബാലമുരളി ആൽബത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.
ശ്രേയ ശ്രിനിവാസൻ, ഷൈജു പള്ളിപ്പുറം, പി. ശ്രീനിവാസൻ, സുജിത് പുല്ലപ്പാടി, മിനി സുജിത് എന്നിവർ സന്നിഹിതരായിരുന്നു.

