വിസ നൽകുന്നത് 800–1000 ദീനാറിന്; നിയമവിരുദ്ധ റിക്രൂട്ട്മെന്റിന് സഹായം നൽകുന്ന സംഘം പിടിയിൽ
text_fieldsപിടിയിലായ സംഘം
കുവൈത്ത് സിറ്റി: വൻ തുക വാങ്ങി തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനി ലൈസൻസുകൾ നൽകുന്ന സംഘം പിടിയിൽ. മനുഷ്യ കടത്ത് തടയുന്നതിനും പ്രവാസി തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. സ്വദേശികളും പ്രവാസികളും സംഘത്തിൽ ഉണ്ട്.
28 കമ്പനികളുടെ ലൈസൻസുകൾ ദുരുപയോഗം ചെയ്ത് 382 തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ഓരോ തൊഴിലാളിയും 800 മുതൽ 1,000 ദീനാർ വരെ നൽകിയതായും, തൊഴിലാളികളുടെ ഡാറ്റ സിസ്റ്റത്തിലേക്ക് നൽകുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ജീവനക്കാർക്ക് 200 മുതൽ 250 ദീനാർ വരെ നൽകിയതായും റിപ്പോർട്ടുണ്ട്.പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനുഷ്യ കടത്തിനെ ചെറുക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

