Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ നിയന്ത്രിത...

കുവൈത്തിൽ നിയന്ത്രിത മേഖലകളിലെ വിസ ട്രാൻസ്ഫർ അവസരം ഈ മാസം അവസാനിക്കും

text_fields
bookmark_border
കുവൈത്തിൽ നിയന്ത്രിത മേഖലകളിലെ വിസ ട്രാൻസ്ഫർ അവസരം ഈ മാസം അവസാനിക്കും
cancel

കുവൈത്ത് സിറ്റി: ചില നിയന്ത്രിത മേഖലകളിലെ ജീവനക്കാർക്ക് മറ്റ് മേഖലകളിലേക്ക് മാറാൻ അനുവദിക്കുന്ന താൽക്കാലിക തൊഴിൽ മാറ്റ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താൻ ഓർമ്മിപ്പിച്ചു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.

ചെറുകിട, ഇടത്തരം, വ്യാവസായിക, കാർഷിക, കന്നുകാലി, മത്സ്യബന്ധന മേഖലകളിലെ തൊഴിലാളികൾക്കാണ് ഈ സൗകര്യം ബാധകം. മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഈ താൽക്കാലിക സൗകര്യത്തിന് ജൂൺ മുപ്പത് വരെയാണ് സാധുതയുള്ളത്. എല്ലാ ട്രാൻസ്ഫറിനും യഥാർഥ തൊഴിലുടമയുടെ അംഗീകാരം നിർബന്ധമാണ്. അപേക്ഷകൾ ആശൽ പോർട്ടൽ വഴി സമർപ്പിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ നിലനിർത്തി തൊഴിൽ വിപണി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, തൊഴിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സൗകര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Visa transfer opportunity in restricted areas in Kuwait to end this month
Next Story