വിസക്കച്ചവടം അവസാനിപ്പിക്കണം –ചേംബർ ഒാഫ് കൊമേഴ്സ് മേധാവി
text_fieldsമുഹമ്മദ് അൽ സഖർ
കുവൈത്ത് സിറ്റി: വിസക്കച്ചവടം പൂർണമായി അവസാനിപ്പിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഒന്നിച്ച് പരിശ്രമിക്കണമെന്ന് കുവൈത്ത് ചേംബർ ഒാഫ് കൊമേഴ്സ് മേധാവി മുഹമ്മദ് അൽ സഖർ പറഞ്ഞു.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹും വാണിജ്യ മന്ത്രിയും മാൻപവർ അതോറിറ്റി ചെയർമാനുമായ ജമാൽ ജലാവിയും ഇക്കാര്യത്തിൽ എടുക്കുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
സ്വദേശികൾക്ക് തൊഴിൽ വിപണി ആകർഷകമല്ലാതിരിക്കാൻ കാരണം വിസക്കച്ചവടമാണ്. വിസക്കച്ചവടത്തിലൂടെ കൊണ്ടുവരുന്ന വിദേശികൾ അനുഭവിക്കുന്ന തൊഴിൽ, മനുഷ്യാവകാശ പ്രശ്നങ്ങളും കണക്കിലെടുക്കണം.
സർക്കാറും പാർലമെൻറും വിവിധ സർക്കാർ വകുപ്പുകളും ഒരുമിച്ച് ഏകോപനത്തോടെ ഫലപ്രദമായ നടപടി സ്വീകരിക്കണം. ജനസംഖ്യ അസന്തുലിതത്വവും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

